ഉദ്ഘാടനത്തിന് ഒരുങ്ങുന്ന രാമക്ഷേത്രത്തിന്റെ ഡോക്യു ഡ്രാമ സംവിധാനം ചെയ്യാൻ ഒരുങ്ങി സംവിധായകൻ പ്രിയദർശൻ. അയോധ്യ രാമക്ഷേത്ര ട്രസ്റ്റിനുവേണ്ടി രാമക്ഷേത്രത്തിന്റെ ചരിത്രംപറയുന്ന ഡോക്യു ഡ്രാമയുടെ ചിത്രീകരണം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ട് ഇരിക്കുകയാണ് .1883 മുതല്‍ പുതിയ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം വരെയുള്ള കാര്യങ്ങളായിരിക്കും ഈ ഡോക്യുഡ്രാമയിൽ ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ചരിത്രം, രാമക്ഷേത്രത്തിന്റെ ചരിത്രം, മുഗള്‍ അധിനിവേശം, ബാബറി മസ്ജിദിന്റെ ചരിത്രം, തര്‍ക്കത്തിന്റെ തുടക്കം, തുടര്‍ച്ച, കര്‍സേവ, നിയമപ്പോരാട്ടങ്ങള്‍, അന്തിമ വിധി എന്നിങ്ങനെ ക്ഷേത്രചരിത്രത്തിന്റെ എല്ലാ തലങ്ങളിലൂടെയും ചലച്ചിത്രം കടന്നുപോവുന്നുണ്ട്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, മലയാളിയും മുന്‍ എം.പിയും ഐ.സി.എസ് ഓഫീസറുമായ കെ.കെ.നായര്‍, സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍, അദ്വാനി, വാജ്പേയ്, അഡ്വ.പരാശരന്, അശോക് സിംഘാള്‍, പുരാവസ്തു വിദഗ്ധന്‍ കെ.കെ.മുഹമ്മദ്, യോഗി ആദിത്യനാഥ്, രാമക്ഷേത്ര ട്രസ്റ്റി ചമ്പത് റായി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ഈ ഡോക്യുഡ്രാമയില്‍ കടന്നുവരുകയും ചെയ്യും.
അയോധ്യ, ലക്നൗ, വാരാണസി, ഡല്‍ഹി, കൊച്ചി, ചെന്നൈ, ഹൈദരാബാദിലെ രാമോജി ഫിലിംസിറ്റി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്നത്.
![]()
