റിയാദ്: സൗദി അറേബ്യയിലെ തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി. ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെയുള്ള മുൻകരുതലിന്റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ സ്വദേശികളും വിദേശികളും മാസ്ക് ധരിക്കണമെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വെഖയ) നിർദ്ദേശിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ പ്രത്യേകിച്ച് ശൈത്യകാലത്ത് മാസ്ക് ധരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ലക്ഷ്യം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയുകയാണെന്ന് അതോറിറ്റിയിലെ പകർച്ചവ്യാധി നിയന്ത്രണ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. ഇമാദ് അൽ മുഹമ്മദി പറഞ്ഞു. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, ആശുപത്രി സന്ദർശകർ എന്നിവർ ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി മാസ്ക് ധരിക്കണമെന്നും അതോറിട്ടി ഓർമിപ്പിച്ചു.
![]()
