റിപ്പോർട്ട് : നിസാർ പൊന്നാരത്ത്,കായംകുളം
കായംകുളം: ഭിന്ന ശേഷിക്കാരിയും കായംകുളം ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയുമായ പത്തിയൂർ കീരിക്കാട് തുരുത്തിൽ തറയിൽ പാർവതിക്ക് ഇനി പരാശ്രയമില്ലാതെ വീട്ടിൽ നിന്നും സ്കൂളിൽ എത്താനും തിരിച്ചു പോകാനും കായംകുളത്തെ നന്മ കൂട്ടായ്മ ഇലക്ട്രോണിക് വീൽ ചെയർ നൽകും.
നിർദ്ധനകുടുംബത്തിലെ അംഗമായ പാർവതിയേ പത്തിയൂരിൽ നിന്ന് എല്ലാദിവസവും തയ്യൽ തൊഴിലാളിയായ പിതാവ് ഉത്തമൻ സൈക്കിളിൽ കൊണ്ടുവരികയും തിരികെ കൂട്ടി കൊണ്ട് പോകുകയും ചെയ്യുകയായിരുന്നു.പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് വാങ്ങിയ പാർവ്വതിക്ക് അഗ്ര ഗാമി പുരസ്കാരം, ആരിഫ് എംപി വക പുരസ്കാരം ഉൾപ്പെടെ നിരവധി ആദരവുകൾ ലഭിച്ചിട്ടുണ്ട്. ഒപ്പം സംഗീതത്തിലും ചിത്രരചനയിലും പ്രാവിണ്യവും ഉണ്ട്.
അമ്മ ശ്രീകുമാരി, സഹോദരി ശ്രീലക്ഷ്മിഎന്നിവരും ഉൾപ്പെടുന്നതാണ് പാർവ്വതിയുടെ കുടുംബം.
പാർവതിയുടെ ദുരവസ്ഥ കായംകുളം കുളത്തെ നന്മ കൂട്ടായ്മയുടെ ശ്രദ്ധയിൽ പെടുത്തുകയും നന്മ കൂട്ടായ്മയിലെ ഒരംഗം സൗജന്യമായി ഇലക്ട്രോണിക്ക് വീൽ ചെയർ വാങ്ങി നൽകിയത് വെള്ളിയാഴ്ച വൈകുന്നേരം സ്കൂൾ പ്രിൻസിപ്പൽ പാർവ്വതിക്ക് കൈമാറും.
![]()
