ജിദ്ദ: ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ- ജെ.ടി.എ യുടെ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ജെ ടി എ പ്രസിഡണ്ട് അലി തേക്കുതോട് കലണ്ടർ കൾചറൽ കൺവീനർ റഷീദ് ഓയൂരിന് കൈമാറി ഉദ്ഘാടനം ചെയ്തു. പുതുവർഷം സമൃദ്ധിയും സന്തോഷവും നിറഞ്ഞതാകട്ടെ എന്ന് ചടങ്ങിൽ സംബന്ധിച്ചവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
അനിൽ വിദ്യാധരൻ, ആഷിർ കൊല്ലം, മാഹീൻ കുളച്ചൽ , മുജീബ് തിരുവനന്തപുരം, അയ്യൂബ് ഖാൻ പന്തളം, മസൂദ് ബാലരാമപുരം, റഷീദ് ഓയൂർ , നവാസ് ബീമാപള്ളി, സിയാദ് പടുതോട്, നസീർ വാവാക്കുഞ്ഞ് ഷറഫുദ്ധീൻ പത്തനംതിട്ട എന്നിവർ ചടങ്ങിന് നേതൃത്വം കൊടുത്തു
![]()
