ന്യൂഡൽഹി: ഈ വർഷത്തെ ഹജ്ജിനുള്ള കേരളത്തിൽ നിന്നുള്ളവരുടെ ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്റെ സമയ പരിധി ഇന്ന് അവസാനിച്ചു. 2024 ലെ ഹജ്ജിനുള്ള കേരളത്തിൽ നിന്നുള്ള തീർത്ഥാടകർക്കുള്ള ഓൺലൈൻ അപേക്ഷയുടെ സമയ പരിധിയാണ് ജനുവരി 17 നു അവസാനിച്ചത്. കേരളത്തിൽ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷ നൽകിയവരുടെ എണ്ണം 24, 733 ആണ്. ഇവരിൽ നിന്നും തെരെഞ്ഞെടുക്കുന്നവർക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി പുണ്യ ഹജ്ജിനെത്താം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഇത്തവണ ഓൺലൈൻ അപേക്ഷകരുടെ എണ്ണത്തിൽ കുറവുള്ളതായി ബന്ധപ്പെട്ട വിഭാഗം പറഞ്ഞു. ഇന്ത്യയിൽ നിന്ന് ലക്ഷത്തോളം തീർത്ഥാടകരാണ് എല്ലാ വർഷവും ഹജ്ജിനെത്തുന്നത്. വിവിധ സംസ്ഥാനങ്ങളുടെ ഹജ്ജ് കമ്മിറ്റിക്ക് പുറമെ പ്രൈവറ്റ് ഏജൻസി വഴിയും നിരവധിപേർ ഹജ്ജിനെത്താറുണ്ട്.
![]()
