റിയാദ്: വിദ്യാഭ്യാസ പ്രവര്ത്തകന് ഡോ. കെ ആര് ജയചന്ദ്രന് രചിച്ച ‘ചാലഞ്ചിംഗ് ദി ചാലഞ്ചസ്’ പ്രകാശനം ജനുവരി 19ന് റിയാദില്‍ നടക്കും.മലസ് ചെറീസ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന് അബു മാത്തന് ജോര്‍ജ് മുഖ്യ അതിഥിയായി പങ്കെടുക്കും.
ഡോ. ജയചന്ദ്രന് പഠന വൈകല്യം, കുട്ടികളുടെ വിദ്യാഭ്യാസ മനശാസ്ത്രം തുടങ്ങിയ രംഗങ്ങളില്‍ പഠനവും ഗവേഷണവും നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തകനും റിയാദിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യവുമാണ്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ റിയാദ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുസ്തക പ്രകാശനത്തില്‍ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും
![]()
