റിയാദ്: സൗദി അറേബ്യയിൽ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പെരുന്നാൾ അവധി ദിവസങ്ങളിൽ ഭേദഗതി വരുന്നു. രണ്ട് പെരുന്നാളുകൾക്കും അഞ്ച് ദിവസം വീതം അവധി നൽകാൻ നിയമത്തിൽ ഭേദഗതി വരുത്തിയതായി മന്ത്രാലയം അറിയിച്ചു.പ്രവര്‍ത്തി ദിനങ്ങളിൽ ചുരുങ്ങിയത് നാലും പരമാവധി അഞ്ചും ദിവസവുമായിരിക്കും പെരുന്നാൾ അവധി. തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിയമ ഭേദഗതി വരുത്തിയത്.
![]()
