ഹൈദരബാദ്: മുന്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈഎസ് ശര്‍മിളയെ ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായി തെരഞ്ഞടുത്തു. എ ഐ സി സി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശര്‍മിളയുടെ സഹോദരനും വൈ എസ് ആർ കോണ്‍ഗ്രസ് മേധാവിയുമായി ജഗന് മോഹന്‍ റെഡ്ഡി ആന്ധ്രാമുഖ്യമന്ത്രിയാണ്.
പി സി സി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ രുദ്രരാജുവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതായും എ ഐസി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.13 വര്‍ഷത്തിന് ശേഷമാണ് വൈ എസ് ശര്‍മ്മിള കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്
![]()
