റിയാദ് : ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയും ആയിരുന്ന ടി എച്ച് മുസ്തഫയുടെ നിര്യാണത്തില്‍
ഒ ഐ സി സി റിയാദ് ഏറണാകുളം ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
അനുശോചന സമ്മേളനം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിടന്റ്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു . എറണാകുളം ജില്ലാ പ്രസിടന്റ്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ക്കിംഗ് പ്രസിടന്റ്റ് അലി ആലുവ ആമുഖ പ്രസംഗം നടത്തി .
സെന്‍ട്രല്‍ കമ്മിറ്റി ജനറൽ സെക്രെട്ടറി ഫൈസല്‍ ബഹസന്‍,എറണാകുളം ജില്ലാ ജനറല്‍സെക്രട്ടറി അജീഷ് ചെറുവട്ടൂര്‍,സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ ആയ ഷുക്കൂര്‍ ആലുവ,സലിം കളക്കര,സലിം ആര്‍ത്തിയില്‍ , ബാലുകുട്ടന്, സുരേഷ് ശങ്കര്‍, അമീര്‍ പട്ടണത്ത്, ജോണ്സന് മര്‍ക്കോസ്,യഹിയ കൊടുങ്ങല്ലൂര്‍ , ജയന് കൊടുങ്ങല്ലൂര്‍ , നാസര്‍ ലൈസ് ,വാഹിദ് മലപ്പുറം, ജില്ലാ പ്രസിടന്റുമാര്‍ ആയ ബഷീര്‍ കോട്ടയം,ഷഫീക്ക്,ഷാജി മഠത്തില്‍,തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിസോണി പാറക്കല്‍,ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി നൌഷാദ് പാലമലയില്‍, പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന് പ്രസിടന്റ്റ് കരിം കാനാപുരം എന്നിവര്‍ അനുശോചനം അറിയിച്ചു സംസാരിച്ചു.എറണാകുളം ജില്ലാ വൈസ് പ്രസിടന്റ്റ് മാത്യു വര്‍ഗീസ്, സെക്രട്ടറി ഇബ്രാഹിം ഹൈദ്രോസ് ,വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, എക്സികുട്ടീവ് മെമ്പറന്മാർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
യോഗത്തിന് മുന്‍പ് ഡി പാലസില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിന് ഉസ്താത് ഷാഹിദ് അഹ്സനി നേതൃത്വം നല്കി .മയ്യിത്ത് നമസ്കാരത്തില്‍ സാമൂഹിക രാഷ്ട്രീയ സംഘടനാ രംഗത്തുള്ള നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു
![]()
