ഒമാൻ : വിനോദ സഞ്ചാരത്തിന്റെയും പ്രാദേശിക കരകൗശലങ്ങളുടെയും പ്രോത്സാഹനത്തിനായുള്ള വാർഷിക പരിപാടിയായ ഒമാൻ മസീറ വിന്റർ ഫോറം’ ജനുവരി 19 മുതൽ 26 വരെ നടക്കും.ഒമാനിലെ ഏറ്റവും വലിയ ദ്വീപായ മസീറയിൽ മുനിസിപ്പാലിറ്റിയാണ് ഫോറം സംഘടിപ്പിക്കുന്നത്.പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ദ്വീപിലെ കരകൗശല വ്യവസായങ്ങളെ മറ്റ് സർക്കാർ, സ്വകാര്യ, സിവിൽ അധികാരികളുടെ സഹകരണത്തോടെ ഉയർത്തുകകയാണ് ഈ പരിപാടിയിലൂടെ മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്.കുട്ടികളുടെ മത്സരങ്ങളിലും ബീച്ച് ഗെയിമുകളിലും ബീച്ച് വോളിബാൾ, ബീച്ച് സോക്കർ, മാരത്തൺ റേസ് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
![]()
