റിയാദ് : റിയാദിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ഇരുപത്തിമൂന്നാമത് വാർഷിക യോഗത്തിൽ 2024 -25 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെയും നിർവാവഹക സമിതിയെയും തെരെഞ്ഞെടുത്തു.അൽമാസ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡെന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ചു.വാർഷിക യോഗത്തിൽ തെരെഞ്ഞെടുത്ത ഭാരവാഹി ലിസ്റ്റ് സെക്രെട്ടറി ഉമ്മർകുട്ടി പൊതുയോഗത്തിൽ അവതരിപ്പിച്ചു.
ഭാരവാഹികളായി മാധവൻ സുന്ദർരാജ് (പ്രസിഡൻറ്),ടി എൻ ആർ നായർ (സെക്രട്ടറി),ജോർജ് കല്ലുങ്കൽ (ട്രെഷറർ), ജോസഫ് അറക്കൽ, ഇസക്കി(വൈസ് പ്രെസിഡന്റുമാർ),അരുൺ കുമാരൻ, അജുമോൻ തങ്കച്ചൻ(ജോയിന്റ് സെക്രെട്ടറിമാർ)എന്നിവരാണ് പ്രധാന ഭാരവാഹികൾ.

വിവിധ കമ്മിറ്റികളുടെ കൺവീനരന്മാരായി സൂരജ് വത്സല (ജീവകാരുണ്യം),ബെന്നി തോമസ്, ഫവാദ്(ജോ.കൺവീനർ,ജീവകാരുണ്യം),
മഹേഷ് എം മുരളീധരൻ (കലാ സാംസ്കാരികം),ജൂബിൻ പോൾ, രാജേഷ് കുമാർ(ജോ.കൺവീനർ,കലാ സാംസ്കാരികം),
സിനിൽ സുഗതൻ (മീഡിയ),രാജേഷ്ഫ്രാൻസിസ്, റോഷൻ പി (ജോ.കൺവീനർ,മീഡിയ) എന്നിവരെ തെരെഞ്ഞെടുത്തു.

വിവിധ യൂണിറ്റുകളുടെ കൺവീനരന്മാരായി സന്ദീപ് (ബത്ത), മുത്തുക്കണ്ണൻ (മലാസ്), രാഹുൽ നായർ (റവ്ദ/സുലയ്) ദാവൂദ് എം ടി (സനയ), ഷിബു ടി ബി (അൽ ഹദാ), രതീഷ് (ഷിമേസി), പീറ്റർ രാജ് (ഹാര) എന്നവരെയും ഉപദേശക സമിതി അംഗങ്ങളായി ഡെന്നി ഇമ്മട്ടി , ഉമ്മർ കുട്ടി , ബിജു ജോസഫ് , അബ്ദുൾ സലാം , മഗേഷ് പ്രഭാകർ, വിവേക് ആർ, ഷെയ്ഖ് അബ്ദുള്ള , ജോൺ ക്ലീറ്റസ് എന്നിവരെയും ഓഡിറ്ററന്മാരായി ബിനു ധർമ്മജൻ,ശിവകുമാർ എന്നിവരെയും തെരെഞ്ഞെടുത്തു.
![]()
