എറണാകുളം: വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി ജില്ലാ ഭാരവാഹികൾക്കായി എംപവർ കിക്കോഫ് ഏകദിന നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ആലുവ അൻസാർ കോപ്ലക്സിൽ നടന്ന പരിപാടി വെൽഫെയർ പാർട്ടി നാഷ്ണൽ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ അധ്യക്ഷയായിരുന്നു.വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സെടുത്തു. ചന്ദ്രിക കൊയ്ലാണ്ടി, അസൂറ ടീച്ചർ, ഫൗസിയ ആരിഫ്, റുക്സാന ഇർഷാദ് എന്നിവർ സംസാരിച്ചു.ആബിദ വൈപ്പിൻ, ഉമൈറ കെ.എസ്, രജിത മഞ്ചേരി, ഡോ.നസിയ ഹസൻ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ഫസ്ന മിയാൻ സ്വാഗതവും ശ്രീകല ഗോപി നന്ദിയും പറഞ്ഞു.
![]()
