മക്ക : ഒ ഐ സി സി മക്ക കമ്മറ്റി കെ പി സി സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബിന് സ്വീകരണവും നോർക്ക ഹെല്പ് ഡസ്ക് കാക്കിയ ഏരിയ ഉദ്ഘാടനവും നടത്തി. കക്കിയ അൽ താജ് റെസ്റ്റോറന്റൽ നടന്ന പരിപാടി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ അംഗവും കിങ് അബ്ദുള്ള മെഡിക്കൽ സിറ്റി സീനിയർ സ്റ്റാഫും ആയ ഷെമീം നരിക്കുനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറിയെ ഹബീബ് കോഴിക്കോട് ഷാൾ അണിയിച്ചു സ്വീകരിച്ചു. പിണറായി വിജയന്റെ സർക്കാർ സകല മേഖലകളിലും പരാജയം ആണെന്നും പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ തകർക്കുക മാത്രമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്ന് അബ്ദുൽ മുത്തലിബ് തന്റെ പ്രസംഗത്തിൽ ആരോപിച്ചു.
യുത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ യോഗം ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി. റഷീദ് ബിൻസാഗർ, നൈസം തോപ്പിൽ, സുഹൈൽ മേൽമുറി, മുബഷിർ അരീക്കോട്തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. നോർക്ക ഹെല്പ് ഡസ്ക് പ്രവർത്തനങ്ങൾക്ക് ശ്യാം കോതമംഗലം, റിഹാബ് റയിഫ്,ഫൗസിന നൈസം തുടങ്ങിയവർ നേതൃത്വം നൽകി. ഐ ഓ സി നേതാവ് ഇക്ബാൽ ഗബ്കൽ,ഷബീർ ചേളന്നൂർ,റയീസ് കണ്ണൂർ, യാസിർ പുളിക്കൽ , ഫൈസൽ മാറമ്പള്ളി, അബു അയ്മനംകുടി,മുജീബ് കീഴിശ്ശേരി, ഷാഹിർ തൃശൂർ, മുഹമ്മദ്ക്കുട്ടി വയനാട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി സ്വാഗതവും റയിഫ് കണ്ണൂർ നന്ദിയും പറഞ്ഞു
![]()
