തിരുവനന്തപുരം: സി പി എം വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സാഹിത്യകാരന്മാരുടെ ക്രിയാത്മക വിമർശനത്തെ നല്ല കാതുകുർപ്പിച്ച് കേൾക്കാനും കാണാനും മാറ്റങ്ങൾ ഉണ്ടാക്കാനും സദാ ജാഗ്രതയോടെ പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.മുഖ്യമന്ത്രി സൂര്യൻ എന്നു പറഞ്ഞത് വ്യക്തിപൂജയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കേന്ദ്ര ഏജൻസികൾക്ക് മുഖ്യമന്ത്രിക്ക് അടുത്തേക്ക് എത്താൻ കഴിയില്ല എന്നാണ് പറഞ്ഞത്. അതിനെ തെറ്റായി വ്യാഖ്യാനിച്ച് സാഹിത്യകാരന്മാരെയും മറ്റും തെറ്റിദ്ധരിപ്പിച്ചു. ഏത് വിമർശനപരമായ നിലപാടുകളെയും ശരിയായ രീതിയിൽ കാണാനും തിരുത്താനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു
![]()
