ദമാം : ദമാം ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “വർണപ്പകിട്ട് 2024” ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് 3:30 മുതൽ സൈഹാത് ഫാം ഹൌസിൽ സംഘടിപ്പിക്കുന്നു.ജില്ലാ സമ്മേളനം, ക്രിസ്മസ് – പുതുവർഷ ആഘോഷം, കുടുംബ സംഗമവും,പൊതുസമ്മേളനം,സംഗീത വിരുന്നും, നൃത്തനൃത്യങ്ങളും ഉൾപ്പെടുത്തി വർണാഭമായ ദൃശ്യ വിരുന്നാണ് “വർണപ്പകിട്ട് 2024” ൽ അണിയിച്ചൊരുക്കുന്നത്.കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗമായ അഡ്വ. എം .ലിജു മുഖ്യ അതിഥിയായി പങ്കെടുക്കുമെന്ന് വാർത്താകുറിപ്പിലൂടെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല,ജില്ലാ പ്രസിഡന്റ് ജോണി പുതിയറ ,ജനറൽ സെക്രട്ടറി ജലീൽ പള്ളാത്തുരുത്തി എന്നിവർ അറിയിച്ചു.
![]()
