ഇംഫാൽ: ബിജെപിക്കും മോദിക്കും മണിപ്പുർ ഇന്ത്യയുടെ ഭാഗമല്ലെന്നും മുക്കിലും മൂലയിലും വിദ്വേഷം പടർന്നു കൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉത്ഘാടന വേദിയിലാണ് രാഹുൽ ബി ജെ പി ക്കും മോദിക്കുമെതിരെ ആഞ്ഞടിച്ചത്. പ്രധാനമന്ത്രി ഇതുവരെ മണിപ്പുർ സന്ദർശിച്ചിട്ടില്ല.
‘നിങ്ങൾ കടന്നുപോകുന്ന വേദനയുടെ ആഴം ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്. ആ മുറിവുകളും നൊമ്പരങ്ങളും ഞങ്ങളറിയുന്നു.ഈ നാട് മുമ്പ് അറിയപ്പെട്ടിരുന്നത് ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പേരിലായിരുന്നു.അത് ഞങ്ങൾ തിരിച്ചുകൊണ്ടുവരും’ -രാഹുൽ പറഞ്ഞു.

മണിപ്പൂരിനെ ഇന്ത്യയുടെ രത്നമെന്നാണ് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചതെന് ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
100 ലോക്സഭ മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മൊത്തം 6713 കിലോമീറ്റർ പിന്നിടും. 110 ജില്ലകളിലൂടെയും 337 337 അസംബ്ലി മണ്ഡലങ്ങളിലൂടെയുമാണ് യാത്ര 67 ദിവസത്തിനൊടുവിൽ മാർച്ച് 20ന് യാത്ര മുംബൈയിൽ സമാപിക്കും.കനത്ത മൂടൽമഞ്ഞിനെ തുടർന്ന് രാഹുൽ വരേണ്ട ഡൽഹിയിൽ നിന്നുള്ള വിമാനം വൈകിയതിനാൽ യാത്രയുടെ ഉത്ഘാടന സമയത്തിൽ മാറ്റം വന്നത്.
![]()
