എം ടി ക്ക് പിന്നാലെ രാഷ്ട്രീയ വിമർശനവുമായി സാഹിത്യകാരൻ എം മുകുന്ദനും.നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്താണെന്ന് അദ്ദേഹം പറഞ്ഞു.കോഴിക്കോട് നടക്കുന്ന സാഹിത്യോത്സവം വേദിയിൽ അദ്ദേഹത്തിന്റെ “മയ്യഴിപ്പുഴയുടെ തീരങ്ങളിൽ” എന്ന പുസ്തകത്തിന്റെ ചർച്ചയിൽ സി പി എം യുവ നേതാവ് എം സ്വരാജിന്റെ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് വിമര്‍ശിച്ചത്.
സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവരാണ്.അവർ അവിടെ നിന്നും എഴുന്നേൽക്കില്ല. അടിയന്തരക്കാലത്തൊക്കെ നാമത് കണ്ടതാണ്. അവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണ്, ജനം പിന്നാലെയുണ്ട്.തെരഞ്ഞെടുപ്പ് ഇനിയും വരും, ചോരയുടെ മൂല്യം ഓർക്കണം. ഇത് ഓർത്തു കൊണ്ടാകണം വോട്ട് ചെയ്യേണ്ടത്.ചില കാര്യങ്ങളിൽ ഇടർച്ചകളുണ്ട്. അത് പരിശോധിക്കണം. സിംഹാസനത്തിലിരിക്കുന്ന എല്ലാ ഭരണാധികാരികൾക്കും തൻറെ വിമർശനം ബാധകമാണെന്നും ചോര ഒഴുക്കാൻ അധികാരികളെ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
![]()
