റിയാദ് : ഐ സി എഫ് ബത്ഹ, ദീര സെക്ടറുകളുടെ സംയുക്താഭിമുഖ്യത്തിൽ മെഡിക്കോൺ സെമിനാർ സംഘടിപ്പിച്ചു.
ബത്ഹ സെക്ടർ പ്രസിഡൻ്റ് സലിം സഖാഫി കായംകുളം അധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ് ബാഖവി പ്രാർത്ഥന നടത്തി.
നാഷണൽ വിദ്യാഭ്യാസ സെക്രട്ടറി ഉമർ പന്നിയൂർ ഉത്ഘാടനം ചെയ്തു നിർവ്വഹിച്ചു.പ്രമേഹവും കിഡ്നി രോഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി കിംഗ് അബ്ദിൽ അസീസ് മെഡിക്കൽ സിറ്റിയിലെ ഡോ.അബ്ദുൽ അസീസ് സുബൈർ കുഞ് ബോധവൽക്കരണ സെമിനാർ നയിച്ചു.

മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ (സെൻട്രൽ പ്രസിഡൻറ്), സെൻട്രൽ സെക്രട്ടറി മജീദ് താനാളൂർ,ഇബ്റാഹിം കരിo (വെൽഫെയർ ),ഷംസുദ്ധീൻ മുസ്ലിയാർ (സെക്ടർ സെക്രട്ടറി),സലാം മുസ്ലിയാർ (ദീര),മൻസൂർ പാലത്ത് ദീരഎന്നിവർ ആശംസകൾ അർപ്പിച്ചു.ബത്ഹ സെക്ടർ വെൽഫെയർ സെക്രട്ടറി മുഹമ്മദ് വെള്ളൂക്കര സ്വാഗതവും ദീര സെക്രട്ടറി ഇബ്റാഹീം ലെത്വീഫീ നന്ദിയും പറഞ്ഞു.
![]()
