എയർ അറേബ്യ ഒമാനിലെ സുഹാറിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു.സുഹാർ – ഷാർജ സർവീസുകളാണ് ജനുവരി 29 മുതൽ ആരംഭിക്കുന്നത്. തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലായി ആഴ്ചയിൽ മൂന്ന് സർവീസുകളാണ് എയർ അറേബ്യ നടത്തുക.
ഷാർജയിൽ നിന്ന് രാവിലെ 8.40-ന് പുറപ്പെടുന്ന വിമാനം 9.20-ന് സുഹാറിൽ എത്തും. ഇവിടെ നിന്നും രാവിലെ 10 മണിക്ക് പുറപ്പെട്ട് ഷാർജയിൽ 10.40-ന് എത്തുന്ന രീതിയിലാണ് വിമാനത്തിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഇവിടേയ്ക്ക് എയർ അറേബ്യ ഇതുവരെ വെബ്സൈറ്റ് ബുക്കിങ്ങ് സൗകര്യം ആരംഭിച്ചിട്ടില്ല. അധികംവൈകാതെ സേവനം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
![]()
