റിയാദ്: വ്യത്യസ്ത രുചികൂട്ടുമായി അറേബ്യന്‍ രുചി പെരുമയുമായി ബഹറൈനിലും സൗദിയിലും പ്രവര്‍ത്തിക്കുന്ന മഞ്ചീസ് ഫാസ്റ്റ് ഫുഡ് റിയാദിലും പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ മന്‍സൂറ അല്‍ ഹംറ പ്ലാസയില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപം ആരംഭിച്ച മഞ്ചീസ് ഫാസ്റ്റ് ഫുഡ് ഫ്ളീരിയ ഗ്രൂപ്പ് ചെയര്മാന് ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുറൈമീല്‍ ഉദ്ഘാടനം ചെയ്തു.വിവിധയിനം ചിക്കന്‍, മത്സ്യ വിഭവങ്ങള്‍ക്ക് പേരുകേട്ട ഫാസ്റ്റ് ഫുഡ് ശൃംഖലയായ ‘മഞ്ചീസി’ന് ഭക്ഷണ പ്രേമികള്‍ക്ക് രുചിയുടെ പുത്തന്‍ അനുഭവം സമ്മാനിക്കാന്‍ കഴിയുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു.
വിവിധതരം ഫ്രഷ് ജൂസ്, ഡെസേർട്ട് ഇനങ്ങൾ, കിഡ്സ് സ്പെഷ്യല്‍ വിഭവങ്ങള്‍, ക്ലബ് സാന്ഡ്വിച്ച്, പൊട്ടറ്റൊസ്, അംബര്ഗര്, വിവിധ തരം മത്സ്യ-ചിക്കന്‍ ബ്രോസ്റ്റഡ് തുടങ്ങിയ സ്പെഷ്യല്‍ മീല്‍സ് എല്ലാം ലഭ്യമാകുന്ന തരത്തിലാണ് മഞ്ചീസ് വിഭവങ്ങളുടെ ശ്രേണി ഒരുക്കിയിരിക്കുന്നത് കുടുംബവുമായി വന്ന് ഭക്ഷണം കഴിക്കാനുള്ള സജ്ജികരണങ്ങള്‍, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.
![]()
