റിയാദ്: കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. കൊല്ലം പരവൂര്‍ പോളച്ചിറ സ്വദേശി ശ്രീ ശ്രാദ്ധം വീട്ടില്‍ ശ്രീകുമാര്‍ (56) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ട ശ്രീകുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല. അല്‍ ഗരാവി ഗ്രൂപ്പില്‍ 20 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു.
ഭാര്യ കുമാരി റിയാദിലെ അല്‍ ഫലാഹ് ആശുപത്രിയില്‍ നഴ്സാണ്.
ഏക മകള്‍ ശ്രദ്ധ (ഒന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനി). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമ നടപടി പൂര്‍ത്തിയാക്കാന്‍ സാമൂഹ്യ പ്രവര്ത്തകന് സിദ്ധീഖ് തൂവൂരും അല്‍ ഗരാവി ഗ്രൂപ്പിലെ ജീവനക്കാരനായ മണിരാജൂം സഹപ്രവര്‍ത്തകരും രംഗത്തുണ്ട്
![]()
