കൊച്ചി: മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ നടി നിഖിലാ വിമലിനെ വീട്ടിലെത്തി ക്ഷണിച്ച് ഡി വൈ എഫ് ഐ.സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ രഞ്ജിത്ത് എ ആർ, മീനു സുകുമാരൻ, എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ അഡ്വ. മനീഷാ രാധാകൃഷ്ണൻ എന്നിവരാണ് നടിയുടെ വീട്ടിലെത്തി ക്ഷണിച്ചത്.സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ചിത്രം സഹിതം ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.റെയിൽവേ യാത്രാ ദുരിതത്തിനും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനുമെതിരെ ജനുവരി 20നാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യ ചങ്ങല സംഘടിപ്പിക്കുന്നത്.
![]()
