റിയാദ് : റിയാദ് കലാഭവന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ കർമ്മ പുരസ്കാരം കലാഭവൻ നസീബിന് നൽകി ആദരിച്ചു. എക്സിറ്റ് പതിനെട്ടിലെ യാ നബി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കലാഭവൻ ചെയർമാൻ അഷ്റഫ് മൂവാറ്റുപുഴ പുരസ്കാരം സമ്മാനിച്ചു. രക്ഷാധികാരി ഷാജഹാൻ കല്ലമ്പലം പ്രശസ്തിപത്രവും സെക്രട്ടറി അലക്സ് കൊട്ടാരക്കര ക്യാഷ് അവാർഡും കൈമാറി. എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉത്ഘാടനം ചെയ്തു.
റിയാദിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രവർത്തകരായ സുധീർ കുമ്മിൾ, പ്രമോദ് കോഴിക്കോട്, സനൂപ് പയ്യന്നൂർ, ഷാജി മഠത്തിൽ, ഗഫൂർ കൊയിലാണ്ടി, റസ്സൽ മഠത്തിപ്പറമ്പിൽ, ശിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി, നൗഷാദ് ആലുവ, അലി ആലുവ, ഷെഫീക് പുരക്കുന്നിൽ, കബീർ പട്ടാമ്പി, എഴുത്തുകാരികളായ കമർബാനു, ആബിദ ഷെഫീന, മുഖ്യ പ്രയോജകർ ആയ ഷാജഹാൻ കല്ലമ്പലം (താജ് കോൾഡ് സ്റ്റോർ), റഹ്മാൻ മുനമ്പത്ത് (MK ഫുഡ്സ്), റിയാസ് (അൽ മിൻണ്ടാഷ്) എന്നിവർ ആശസംസകൾ അർപ്പിച്ചു.
പ്രോഗ്രാം കൺവീനർമാരായ ഷാരോൺ ഷെരിഫ് (വൈസ് ചെയർമാൻ), സത്താർ മാവൂർ (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ ദേവികാ നൃത്തവിദ്യാലയയത്തിലെ കുട്ടികളുടെ നൃത്തനൃത്ത്യങ്ങളും, നസീബ് കലാഭവന്റെ കോമഡി ഷോ, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് വിന്നർ അയ്ത ഋതു അവതരിപ്പിച്ച ഹുലാഹുപ്, കുഞ്ഞു മുഹമ്മദ്, ഷിജു റഷീദ്, നിഷ ബിനീഷ്, അനിൽ കുമാർ, തസ്നി റിയാസ്, എന്നിവരുടെ ഗാനമേള മുതലായ കലാപരിപാടികൾ അരങ്ങേറി.
കലാഭവന്റെ ബാനറിൽ അനു ജോർജ്ജ് സംവിധാനം ചെയ്ത ‘നാലാമൻ’ ക്രിസ്തുമസ് സന്ദേശ ബൈബിൾ നാടകം കാണികൾക്ക് നവ്യനുഭവമായിരുന്നു. ഏപ്രിൽ മാസം റിയാദ് കലാഭവൻ നടത്തുവാൻ പോകുന്ന മെഗാ ഇവന്റിന്റെ ഭാഗമായി ജയൻ തിരുമനയും ഷാരോൺ ശരീഫും ചേർന്നൊരുക്കുന്ന ‘മനുഷ്യ ഭൂപടം’ എന്ന ചരിത്ര നാടകത്തിന്റെ ആദ്യ അനൗൺസ്മെന്റ് നടത്തി. കലാഭവൻ സ്പോർട്സ് കൺവീനർ അഷ്റഫ് വാഴക്കാട് ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. ഫാഹിദ് ഹസ്സൻ നീലഞ്ചേരി അവതാരകനായിരുന്നു. കലാഭവൻ ട്രഷറർ കൃഷ്ണകുമാർ നന്ദി പറഞ്ഞു.
![]()
