റിയാദ് : ബൽക്കീസ് ബാനു വിധി ജനാധിപത്യ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്ന വിധിയാണെന്നും ഗുജറാത്ത് സർക്കാർ സ്വീകരിച്ച പക്ഷപാതപരമായ നടപടികൾക്കുള്ള തിരിച്ചടിയാണെന്നും റിയാദ് മലപ്പുറം ജില്ല കെ എം സി സി കമ്മിറ്റി അഭിപ്രായപെട്ടു. ബൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ കുറ്റവാളികളെ വിട്ടയച്ചത് ഗുജറാത്ത് സർക്കാരിന്റെ വഴിവിട്ട ഇടപെടലിലൂടെയാണെന്നും സുപ്രീം കോടതി വിധിയോടെ രാജ്യം ഭരിക്കുന്ന മോദിയുടെ തനിരൂപം പുറത്തായിരിക്കുന്നു വെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ അഭിപ്രായപെട്ടു. പ്രതികളെ വിട്ടയച്ച ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളുകയും കുറ്റവാളികളോട് രണ്ടാഴ്ചക്കുള്ളിൽ ജയിലിലേക്ക് പോകാൻ ഉത്തരവിട്ടതും ആശാവഹമാണ്.
പ്രതികളെ രക്ഷപ്പെടുത്താൻ ഗുജറാത്ത് സർക്കാർ നടത്തുന്ന ഇടപെടലുകൾ എടുത്തു പറഞ്ഞുള്ള വിധി രാജ്യം ഭരിക്കുന്ന മോദിയുടെ സ്വന്തം സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള സ്ഥിതി പുറത്ത്കൊണ്ട് വരുന്നതാണ്.ജില്ല കെ എം സി സി പ്രസിഡന്റ് ഷൗക്കത് കടമ്പോട്ട് അധ്യക്ഷനായിരുന്നു.മലപ്പുറം ജില്ല കെഎംസിസി ചെയർമാൻ ഷാഫി മാസ്റ്റർ ചിറ്റത്തുപാറ ഉൽഘാടനം ചെയ്തു . ഓർഗനൈസിംഗ് സെക്രട്ടറി മുനീർ മക്കാനി ചർച്ചകൾക്ക് തുടക്കം കുറിച്ചു.
ജനറൽ സെക്രട്ടറി സഫീർ തിരൂർ സ്വാഗതവും ട്രഷറർ മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു. ഭാരവാഹികളായ മജീദ് മണ്ണാർമല, നൗഫൽ താനൂർ, ഷകീൽ തിരൂർക്കാട്, ഫസൽ പൊന്നാനി, അർഷദ് തങ്ങൾ, മൊയ്ദീൻ കുട്ടി പൊന്മള,റഫീഖ് ഹസൻ വെട്ടത്തൂർ, റഫീഖ് ചെറുമുക്ക്, ഇസ്മായിൽ ഓവുങ്ങൽ,സഫീർ ഖാൻ കരുവാരക്കുണ്ട്, യൂനുസ് നാണത്, ഷബീറലി പള്ളിക്കൽ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
![]()
