ദുബായ് : അലുമിന അസോസിയേഷൻ ഓഫ് ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ (ആസ്ക് ) നടത്തിയ പ്രഥമ ഫിറോസ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു.
ഫുട്ബോൾ കളിയെ ഒരുപാട് സ്നേഹിക്കുകയും ഒരു തികഞ്ഞ കാൽപ്പന്തുകളിക്കാരനുമായ ഫിറോസ്ഖാന് ആസ്ക് നൽകിയ ആദരവായിട്ടാണ് ജനുവരി ഏഴിന് പേസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച്
ടൂര്ണമെന്റ്റ് സംഘടിപ്പിച്ചത്.പ്രസിഡന്റ് സുനിൽ പി ഉണ്ണീരി അധ്യക്ഷത വഹിച്ചു.അക്കാഫ് ഇവന്റ് പ്രസിഡന്റ് ചാൽസ് പോൾ ഉത്ഘാടനം നിർവ്വഹിച്ചു.ആസ്ക് സ്പോർട്സ് കൺവീനർ ദീപക് ഗോപി സ്വാഗതവും ജോയിൻ സ്പോർട്സ് കൺവീനർ ഷനോജ് നന്ദിയും പറഞ്ഞു.
ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ട്രഷറർ ഷാജി ജോൺ, വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ, മാനേജിംഗ് കമ്മറ്റി അംഗങളായ അനീഷ്, അബുബക്കർ, താലിബ് എന്നിവർ മൽസരത്തിലുടനിളം സജീവമായി സംബന്ധിച്ചു.യു എ ഇ യിലെ ശക്തരായ 16 ടീമുകൾ മാറ്റുരച്ച ഈ ടൂർണമെന്റിൽ അമിഗോസ് എഫ് സി ചാമ്പ്യൻമാരായി.ദുബൈമേറ്റ്സ് ഫസ്റ്റ് റണ്ണറപ്പുമായി.
വരും വർഷങ്ങളിൽ കൂടുതൽ ഭംഗിയായി ഫിറോസ് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെൻറ് നടത്തുമെന്ന് ആസ്ക് ഭാരവാഹികൾ അറിയിച്ചു.
![]()
