റിയാദ്: കൊല്ലത്തു നടന്ന 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം ചൂടിയ കണ്ണൂരിലെ കലാ പ്രതിഭകൾക്ക് അഭിനന്ദനം അറിയിച് കിയോസ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.റിയാദിലെ കണ്ണൂരുകാരുടെ കൂട്ടായ്മ്മയായ ‘കിയോസ്’ ആണ് ചടങ്ങ് സംഘടിപ്പിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാ കിരീടം കണ്ണൂരിന്റെ മണ്ണിലെത്തിക്കാൻ പ്രയത്നിച്ച കലാപ്രതിഭകൾക്കും അണിയറ പ്രവർത്തകർക്കും കിയോസ് അഭിനന്ദനം അറിയിച്ചു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും മെമ്പർമാരും പങ്കെടുത്തു. 23 വർഷത്തിന് ശേഷം കിട്ടിയ സ്വർണ കപ്പിൽ കുട്ടികൾ നാട്ടിൽ മുത്തമിടുമ്പോൾ റിയാദിൽ കണ്ണൂർ പ്രവാസികൾ കേക്ക് മുറിച്ചും മധുരം നൽകിയുമാണ് വിജയാഘോഷത്തിൻറെ ഭാഗമായത്. ആലിയ രാഹുൽ കേക്ക് മുറിച്ചു. അനുമോദന സദസ്സ് കിയോസ് ഓർഗനൈസ് കൺവിനർ അനിൽ ചിറക്കൽ ഉൽഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ നവാസ് കണ്ണൂർ, ബാബുരാജ്, സന്തോഷ് ലക്ഷ്മണൻ, പ്രഭാകരൻ, ഹാഷിം പാപ്പിനിശ്ശേരി, ഷഫീഖ് വലിയ, വരുൺ കണ്ണൂർ, രാഹുൽ പൂക്കോടൻ, ഷംസ്, അസ്കർ പാറക്കണ്ടി, നൗഫൽ എന്നിവർ സംസാരിച്ചു. മികച്ച രീതിയിൽ കലോത്സവം സംഘടിപ്പിച്ച കൊല്ലം ജില്ലാ ഭരണകൂടത്തിന് ചടങ്ങിൽ സംസാരിച്ചവർ പ്രത്യേകം നന്ദി പറഞ്ഞു. ഷൈജു പച്ച സ്വാഗതവും ജോയിന്റ് കൺവീനർ റസാഖ് മണക്കായി നന്ദിയും പറഞ്ഞു.
![]()
