ഗുജറാത്ത് : ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ അഹമ്മദാബാദിൽ സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി.ഗാന്ധി നഗറിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്തതിന് ശേഷം വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത് .ഈ വര്ഷം തന്നെ മാളിന്റെ പ്രവർത്തനം തുടങ്ങും.പ്രധാന മന്ത്രിയുടെ മഹത്തായ കാഴ്ചപ്പാടാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മേളനമെന്നും യൂസഫലി പറഞ്ഞു.
![]()
