റിയാദ്: നന്മ കരുനാഗപ്പള്ളി കൂട്ടായ്മയുടെ നാലാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ചിരിക്കുന്ന നൻമോത്സവം നാളെ (ജനുവരി 12 ) റിയാദിൽ നടക്കുമെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു. ചടങ്ങിൽ പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പി.എം.എ.ഗഫൂർ മുഖ്യാതിഥിയായി പങ്കെടുക്കും. ഈ വർഷത്തെ നന്മ ഹ്യുമാനിറ്റി ഐക്കൺ പുരസ്കാരം പ്രവാസലോകത്തെ സാമൂഹിക പ്രവർത്തകൻ സിദ്ദിഖ് തൂവ്വൂരിനു ചടങ്ങിൽ വെച്ച് നൽകും. റിയാദിലെ എക്സിറ്റ് 30 ലെ അൽ ജാബിർ റോഡിലെ സമർ ആഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. നൻമോത്സവത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികൾ അരങ്ങേറുമെന്നും സംഘാടകർ പറഞ്ഞു. പ്രവേശനം തികച്ചും സൗജന്യമായ പരിപാടി വെള്ളിയാഴ്ച വൈകുന്നേരം 7 മുതലാണ്.
![]()
