റിയാദ് : റിയാദ് കലാഭവൻ ക്രിസ്മസ് പുതുവത്സരാഘോഷവും പുരസ്കാര സമർപ്പണവും ഇന്ന് ജനുവരി 11 വ്യാഴാഴ്ച രാത്രി 7.30 മുതൽ എക്സിറ്റ് 18 ഇൽ ഉള്ള യാനബത് ഇസ്ത്രഹിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.2024 ഏപ്രിൽ മാസം നടത്താൻ ഉദ്ദേശിക്കുന്ന മെഗാ ഇവന്റെ മുന്നോടിയായാണ് ഈ പരിപാടി.റിയാദ് കലാഭവൻ എല്ലാവർഷവും നൽകി വരാറുള്ള കലാഭവൻ കർമ്മ പുരസ്കാരത്തിന് പ്രശസ്ത മിമിക്രി താരവും പ്രവാസി കലാകാരനുമായ നസീബ് കലാഭവൻ അർഹനായി.
ചെയർമാൻ അഷ്റഫ് മൂവാറ്റുപുഴ, രക്ഷാധികാരി ഷാജഹാൻ കല്ലമ്പലം, വൈസ് ചെയർമാൻ ഷാരോൺ ഷരീഫ്,സെക്രട്ടറി അലക്സ് കൊട്ടാരക്കര, ട്രഷറർ കൃഷ്ണകുമാർ ഒപ്പം കേരളത്തിലെ മികച്ച മിമിക്രി താരവും സിനിമാ നടനുമായ റിയാസ് നർമ്മകല, സംസ്ഥാന നാടക അവാർഡ് ജേതാവും സംവിധായകനും സിനിമാതാരവുമായ ജയൻ തിരുമനയും ചേർന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്. കർമ്മ പുരസ്കാരം ചടങ്ങിൽ കലാഭവൻ നസീബിന് സമ്മാനിക്കും.
![]()
