കാസര്‍കോട്: പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോസ്ദുര്‍ഗ് പൊലീസിനെ കബളിപ്പിച്ച തിരുവനന്തപുരം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്താണ് പിടിയിലായത്. വാഹനം കേടായെന്ന് ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ ഹോട്ടലിലും പിന്നീട് റെയില്‍വേ സ്റ്റേഷനിലും കൊണ്ടുവിടുകയായിരുന്നു. ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവം.കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചപ്പോൾ ട്രെയിൻ ഇല്ലാത്തതിനെ തുടർന്ന് തന്നെ നീലേശ്വരത്തേക്ക് കൊണ്ടുപോകാന്‍ പറഞ്ഞപ്പോൾ സംശയം തോന്നിയ പോലീസ് വിശദമായ പരിശോധന നടത്തിയായപ്പോഴാണ് കള്ളി വെളിച്ചത്തായത്.
![]()
