റിയാദ് : ടൂറിസ്റ്റ് വിസയിൽഎത്തി അൽ ഉബൈദ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട മണ്ണാര്‍ക്കാട് കരമ്പുഴ കോട്ടപ്പുറം പന്തപ്പൂലാക്കില്‍ തെരുവ് വീട്ടില്‍ രാമസ്വാമി (55) യുടെ ഭൗതിക ശരീരം റിയാദ് കോഴിക്കോട് ഫ്ലൈനാസിൽ നാട്ടിൽ എത്തിച്ചു. മൃതദേഹം ബന്ധുക്കൾ ഏറ്റു വാങ്ങി തിരുവില്ലാമല ഐവർ മഠത്തിൽ ജനുവരി – 9 ന് രാവിലെ 11 മണിക്ക് സംസ്കരിച്ചു.
റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയത്.
![]()
