ദമാം : ഹഫർ അൽ ബത്തീനിൽ കുഴഞ്ഞുവീണ് മരണപ്പെട്ട ഉത്തരാഖണ്ഡ് സ്വദേശിയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒ ഐ സി സി ഹഫർ അൽ ബത്തീൻ ഭാരവാഹികളുടെ ഇടപെടലിലൂടെ സ്വദേശത്ത് എത്തിച്ചു.
കഴിഞ്ഞ ആഴ്ച ഹഫർ അൽ ബത്തീനിൽ റസ്റ്റോറന്റിൽ ജോലി ചെയ്യവേ കുഴഞ്ഞു വീണു മരിച്ച ഹരീഷ് സിംഗിന്റെ ( 25 ) മൃതദേഹമാണ് ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ ഹഫർ
ഒ ഐ സി സി നാട്ടിലെത്തിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കുവാനുള്ള ഒരാഴ്ച നീണ്ടുനിന്ന നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന്ന് പ്രസിഡന്റ് വിബിൻ മറ്റത്തിൽ ,ജിതേഷ് തെരുവത്ത്, സൈഫുദ്ധീൻ പള്ളിമുക്ക്, ജോമോൻ ജോസഫ് എന്നിവരുടെ നേതൃത്വം കൊടുത്തു.
ദമാമിൽ നിന്ന് എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചേർന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.
പിതാവ് ബൽബീർ സിംഗ്.മാതാവ് ചുമ്മാ ദേവി.
സഹോദരി പൂജാ മഹേശ്വരി.
![]()
