ധാക്ക: അഞ്ചാം ഊഴവും ബംഗ്ലാദേശ് പ്രധാന മന്ത്രി പദവിയിലേക്ക് ഷെയ്ഖ് ഹസീന.ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചാം തവണയും മിന്നുന്ന വിജയം നേടി ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പാർട്ടി അവാമി ലീഗ്. ആകെ 300ൽ 200ലധികം സീറ്റുകൾ നേടിയാണ് ഹസീന ഭരണത്തുടർച്ച ഉറപ്പാക്കിയത്. ഏതാണ്ട് രണ്ടര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷേഖ് ഹസീന വിജയിച്ചത്.അതേസമയം തിരഞ്ഞെടുപ്പിനെ പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികളെ തീവ്രവാദ സംഘടനകളുടെ കൂട്ടത്തിൽപെടുത്തി സർക്കാർ നിരോധിച്ചിരുന്നു.
![]()
