ഏഷ്യൻ കപ്പിന്റെ ലോഗോ പതിച്ച വാഹന നമ്പർ പ്ലേറ്റുകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്തിറക്കി. ഏഷ്യൻ കപ്പിന്റെ പ്രത്യേക പതിപ്പായാണ് ആകർഷകമായ നമ്പർ പ്ലേറ്റ് ആവശ്യക്കാർക്കായി ലഭ്യമാക്കി തുടങ്ങിയത്. സ്പെഷ്യൽ നമ്പർ പ്ലേറ്റുകൾ സ്വന്തമാക്കാൻ ആവശ്യമായ നിർദേശങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. നിശ്ചിത ഫീസ് അടയ്ക്കുന്ന വാഹന ഉടമകൾക്കായിരിക്കും നമ്പർ പ്ലേറ്റുകൾ അനുവദിക്കുക.സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് പുതിയ നമ്പർ പ്ലേറ്റുകൾ ലഭിക്കുക.
![]()
