ന്യൂഡൽഹി : ‘വൈബ്രന്റ് ഗുജറാത്ത്’ ആഗോള ഉച്ചകോടിയിൽ പങ്കെടുക്കാൻ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇന്ത്യയിലെത്തി.അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയ യു എ ഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് ഗാന്ധി നഗറിലേക്ക് ഇരുനേതാക്കളും മൂന്ന് കിലോമീറ്റർ റോഡ് ഷോ നടത്തും.
ഉച്ചകോടി നാളെ മഹാത്മാ മന്ദിർ കൺവെൻഷൻ സെന്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം ലോകത്തെ പ്രധാന കോർപ്പറേറ്റ് കമ്പനികളുടെ സി ഇ ഒ മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ജനുവരി 10, 11, 12 തീയതികളിലാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നടക്കുന്നത്.
![]()
