ജിദ്ദ : സ്പോൺസറുടെ പേരിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ ഉണ്ടങ്കിൽ അത് അടച്ചില്ലെങ്കിൽ ഹൗസ് ഡ്രൈവർമാരുടെ സ്പോൺസർഷിപ്പ് മാറ്റം നടക്കില്ല. ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മുസാനിദ് പ്ലാറ്റ്ഫോം ഉപഭോക്താവിന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇങ്ങനെ അറിയിച്ചത്.നിലവിലെ തൊഴിലുടമയുടെയും സ്പോൺസർഷിപ്പ് മാറ്റാൻ ആഗ്രഹിക്കുന്ന തൊഴിലുടമയുടെയും പേരിൽ ഗതാഗത നിയമ ലംഘനങ്ങൾ ഉണ്ടങ്കിൽ സ്പോൺസർഷിപ്പ് മാറാൻ പറ്റില്ല.
![]()
