റിയാദ്: മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് നിർദേശിക്കപ്പെട്ട മണ്ണാർക്കാട് സ്വദേശിക്ക് സാന്ത്വന സഹായവുമായി റിയാദ് കെ.എം.സി.സി വനിത വിങ്.മണ്ണാർക്കാട് താലൂക്കിലെ എടയരം സ്വദേശി വട്ടപ്പറമ്പിൽ ജുനൈസിന്റെ ചികിത്സക്ക് ആയി റിയാദ് കെ.എം.സി.സി വനിത വിങ്ങിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച 2,35,000 രൂപ പ്രസിഡൻറ് റഹ്മത്ത് അഷ്റഫ് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ക്ക് കൈമാറി.കുമരംപുത്തൂർ എടേരത്ത് നടന്ന ചടങ്ങിൽ കുടുംബത്തിന് വേണ്ടി ബ്ലോക്ക് പഞ്ചായത്തംഗം മുസ്തഫ വറോടൻ എം.എൽ.എ യിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി.ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എം. നൗഫൽ തങ്ങൾ, പഞ്ചായത്ത് അംഗം കെ. അജിത്ത്, കബീർ മണ്ണറോട്ടിൽ,ഇല്യാസ്, അബ്ബാസ് കൊടുവള്ളി,എം.എൻ. കൃഷ്ണ കുമാർ, ഹംസക്കുട്ടി, സെയ്ത് ഹാജി, ഹമീദ് അലവി വിയ്യനാടൻ, മോനു അക്കിപ്പാടം, ആഷിഖ് വറോടൻ, ബഷീർ, റാഫി മൈലംകോട്ടിൽ, ജാഫർ എന്നിവർ പങ്കെടുത്തു.
![]()
