റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തുന്ന ഖുർആൻ പഠന പദ്ധതിയായ ലേൺ ദി ഖുർആൻ (പുനരാവർത്തനം ,
2023) ആറാം ഘട്ടത്തിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അന്താരാഷ്ട്ര ഗ്ലോബൽ ഓൺലൈൻ ഫൈനൽ പരീക്ഷയിൽ മുഴുവൻ മാർക്കും നേടി അഷ്റഫ് പാലേമാട്, സബീറ വേങ്ങര, ഹനാൻ മലപ്പുറം എന്നിവർ ഒന്നാം റാങ്ക് കരസ്ഥമാക്കി.
അനീന ബാസിം, മുനീറ പി. പി കാരപ്പറമ്പ്, ഉമ്മുസൽമ എടക്കര എന്നിവർ രണ്ടാം റാങ്കും, ഇല്യാസ് അഹമ്മദ് ദമാം, മുഹമ്മദ് ബഷീർ മണ്ണാർക്കാട്, ജസീന സുൽഫിക്കർ റിയാദ്, നിഷ അബ്ദുറസാഖ് ജിദ്ദ, സാലിം എ.എ റഹീമ, ഇസ്മായിൽ അച്ഛനമ്പലം, ഫാത്തിമ ഹുസ്ന തുറക്കൽ എന്നിവർ മൂന്നാം റാങ്കും കരസ്ഥമാക്കി.

2023 നവംബർ 10ന്, വെള്ളി, ഗ്ലോബൽ ഓൺലൈൻ മത്സരമായി നടന്ന പരീക്ഷയിൽ ലോകത്തിൻറെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ പരീക്ഷയിൽ പങ്കെടുത്തു. മുഴുവൻ പഠിതാക്കളുടെയും പരീക്ഷാഫലം www.learnthequran.org വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്ട്രേഷൻ നമ്പറും, മൊബൈൽ നമ്പറും, വെബ്സൈറ്റിലെ റിസൾട്ട് കോളത്തിൽ നൽകി പരീക്ഷാഫലം അറിയാവുന്നതാണ്.
മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണ പാഠഭാഗത്തിലെ ജുസ്അ്25 ആയിരുന്നു പരീക്ഷ ഭാഗം. ഒരു വർഷം നീണ്ടുനിൽക്കുന്ന തുടർപഠനത്തിന് ശേഷമാണ് പഠിതാക്കൾ പരീക്ഷ എഴുതിയത്.
ഉന്നതമാർക്ക് നേടി വിജയികളായ റാങ്ക് ജേതാക്കളെ പ്രത്യേകം അഭിനന്ദിക്കുന്നതായും, പരീക്ഷയെഴുതിയ മുഴുവൻ ആളുകളുടെയും പരിശ്രമങ്ങളെ അനുമോദിക്കുന്നതായും റിയാദ് ഇന്ത്യൻ ഇസ്ലാഹി പ്രസിഡണ്ടും, ലേൺ ദി ഖുർആൻ ഡയറക്ടറുമായ അബ്ദുൽ ഖയ്യൂം ബുസ്താനി, ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ട്രഷറർ മുഹമ്മദ് സുൽഫിക്കർ, എന്നിവർ അറിയിച്ചു.
ലേൺ ദി ഖുർആൻ പുതിയ പാഠഭാഗം (പുനരാവർത്തനം ഏഴാം ഘട്ടം, ജുസ്അ് 24) പഠന ക്ലാസുകൾ ആരംഭിച്ചു. സൂറ: ഗാഫിർ, സ്വാദ്, സുമർ എന്നീ മൂന്ന് അധ്യായങ്ങളാണ് പുതിയ പാഠഭാഗം. ജനുവരി അവസാനം പ്രിൻറ് ചെയ്ത പാഠപുസ്തകം പഠിതാക്കൾക്ക് ലഭിക്കുന്നതാണ്.
ലോകത്തുള്ള മുഴുവൻ മലയാളികൾക്കും പഠനക്ലാസ് ലഭ്യമാകുന്നതിന് എല്ലാ ഞായറാഴ്ചയും ഇന്ത്യൻ സമയം രാത്രി 8:30ന് സൂം ഓൺലൈൻ വഴിയും പഠന ക്ലാസ്സ് ഒരുക്കിയിട്ടുണ്ട്.
റാങ്ക് ജേതാക്കൾക്കും , ഉന്നതമാർക്ക് നേടിയവർക്കുമുള്ള ക്യാഷ് അവാർഡുകളും, സമ്മാനങ്ങളും, സർട്ടിഫിക്കറ്റും 2024ൽ നടക്കുന്ന ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിൽ വിതരണം ചെയ്യുമെന്നും, വിജയികളെ പ്രത്യേകം അനുമോദിക്കുന്നതായും റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.
![]()
