റിയാദ് : പയ്യന്നൂർ സൗഹൃദ വേദി റിയാദ് അർദ്ധ വാർഷിക ജനറൽ ബോഡിയോഗവും, സ്പീഡ് പ്രിന്റിംഗ് പ്രസ്സിന്റെ സഹകരണ ത്തോടെ തയ്യാറാക്കിയ 2024 വർഷത്തെ കലണ്ടർ പ്രകാശനവും മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.പ്രസിഡന്റ് സനൂപ് പയ്യന്നൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യ ഉപദേശക സമിതിഅംഗം അബ്ദുൽ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു.
മുതിർന്ന അംഗങ്ങളായ ദിനേശ്, ജയൻ എന്നിവർക്ക് നൽകിയാണ് കലണ്ടർ പ്രകാശനം നടത്തിയത്.
വൈസ് പ്രസിഡന്റ് ഹരി നാരായണൻ, സീനിയർ എക്സിക്യൂട്ടീവ് അഷറഫ് എൻ. ടി, ജോയിന്റ് സെക്രട്ടറി സുബൈർ, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് ഇശാഖ്,മുഹമ്മദ് കുഞ്ഞി, മെമ്പർഷിപ്പ് കോർഡിനേറ്റർ എഞ്ചിനീയർ ജഗദീപ്, ജോയിന്റ് ട്രഷറർ ജയ്ദീപ്, വനിതാവേദി പ്രതിനിധി പ്രിയ സനൂപ്, നിവേദിത ദിനേശ് എന്നിവരും പുതുവർഷരാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
ജോയിന്റ് സെക്രട്ടറി അബ്ദുൽ ബാസിത് നാട്ടിൽ പോയ കാരണം പകരക്കാരനായി ജഗദീപിനെ ജോയിന്റ് സെക്രട്ടറിയുടെ അധിക ചുമതലയും നൽകുകയും, മുൻ വർഷങ്ങൾ എന്ന പോലെ ഈ വർഷത്തെ നോമ്പ് തുറയും ആദ്യ ദിനം തന്നെ നടത്താനും,കൂടാതെ സജീവമായി കലാ സാംസ്കാരിക കായിക, ജീവകാരുണ്യ ആരോഗ്യ,വിജ്ഞാന മേഖകളിൽ സജീവമായി പ്രവർത്തിക്കാനും, അംഗങ്ങൾ ക്കായി ഇൻഷുറൻസ്, ഗവണ്മെന്റ് ആനുകൂല്യങ്ങൾ നേടാനുള്ള മാർഗ്ഗനിർദേശങ്ങൾ നല്കുവാനും തീരുമാനിച്ചു.
ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതവും,മെമ്പർഷിപ്പ് കോർഡിനേറ്റർ അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു.
![]()
