തിരുവനന്തപുരം : സെക്രട്ടേറിയറ്റിലേക്കു നടന്ന മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് റജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അറസ്റ്റു ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തു.ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) ഈ മാസം 22 വരെ രാഹുലിനെ റിമാൻഡ് ചെയ്തത്. രാഹുലിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. കോടതി നിര്‍ദേശപ്രകാരം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മെഡിക്കല്‍ പരിശോധന വീണ്ടും നടത്തിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചികിത്സയിലായിരുന്നുവെന്നും രാഹുല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നിര്‍ദേശം.
ഇന്നു രാവിലെ പത്തനംതിട്ടയിലെ വീട്ടിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനമാകെ യൂത്ത് കൊണ്ഗ്രെസ്സ് പ്രതിഷേധം തുടരുന്നു.രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നാളെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.
![]()
