മനാമ : ഐ വൈ സി സി മുഹറഖ് ഏരിയ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു സ്മരണാര്ധം നടത്തിവരുന്ന ചിത്ര രചന കളറിങ് മത്സരം നിറക്കൂട്ട് സീസൺ 5 ജനുവരി 19 ന് നടക്കും. മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വെച്ചു ഉച്ചക്ക് 3 മണി മുതൽ ആണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നതായി ഏരിയ പ്രസിഡന്റ് രതീഷ് രവി, സെക്രട്ടറി റിയാസ് എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു. രജിസ്റ്റർ ചെയ്യുവാനായി 38285008,34387743,38937565 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം
![]()
