ദമാം : തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയായ ‘ട്രിപ’ പതിനൊന്നാം വർഷികത്തോട് അനുബന്ധിച്ച് സ്റ്റാർ നൈറ്റ് 2024 എന്ന പേരിൽ കലാവിരുന്നൊരുങ്ങുന്നതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിലറിയിച്ചു.വെള്ളിയാഴ്ച അൽ ഖോബാർ ദഹ്റാൻ ഡോഡിലെ ഹോളിഡേ ഇന്നിൽ അരങ്ങേറുന്ന പരിപാടിയിൽ പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണൻ, നാരായണി ഗോപൻ, അതുൽ നറുകര എന്നിവരും ഫ്ളവേഴ്സ് റ്റി വി കോമഡി താരങ്ങളായ തങ്കച്ചൻ വിതുര, അഖിൽ കവലയൂർ, സൗമ്യ ഭാഗ്യാൻപിള്ള എന്നിവരും ഇൻസ്ട്രമെന്റൽ ഫ്യൂഷൻ ഒരുക്കാനായി ചെമ്മീൻ ബാൻഡിലുടെ പ്രശസ്തരായ നിധിൻ രാജ് , സജീവ് ജോബ് എന്നിവരും അണിനിരക്കും.
ഇ ആർ ഈവൻറ്റിൻറ്റെ സഹായത്താൽ ജി ഇ എ യുടെ അംഗീകാരത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത് .പാസ്സിലൂടെ പരിപാടിക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത് കൊണ്ട് തന്നെ ഷോയിലേക്കെത്തുന്ന എല്ലാവർക്കും കലാപരിപാടികൾ സുഗമമായി കാണാനും ആസ്വദിക്കാനുമുള്ള അവസരം ഉണ്ടാകുമെന്നും സംഘാടകർ പറഞ്ഞു.
ട്രിപ പ്രസിഡൻറ്റ് മണ്ണറ സുരേഷ്,ജനറൽ സെക്രട്ടറി സബിൻ മുഹമ്മദ്,പ്രോഗ്രാം കൺവീനർ രഞ്ജു രാജ്,രക്ഷാധികാരി അബ്ദുൽ സലാം,
ട്രഷറർ അരുൺ രവീന്ദ്രൻ ,വനിതാ വേദി പ്രസിഡന്റ് നിമ്മി സുരേഷ് , സെക്രട്ടറി ജെസ്സി നിസ്സാം,ട്രഷറർ ദേവി രഞ്ജു,ഇ ആർ ഇവൻറ് മാനേജ്മന്റ് പ്രതിനിധി താജ് എന്നിവർ പങ്കെടുത്തു
![]()
