റിയാദ് : സൗദിയില്‍ ഉംറ നിര്‍വ്വഹിച്ചു മടങ്ങിയ സംഘത്തിന്റെ വാഹനമുൾപ്പടെ അപകടത്തില്‍ പെട്ട് പതിമൂന്ന് പേര് മരിച്ചു.
റിയാദിൽ നിന്ന് 75 കിലോ മീറ്റർ മുസാഹ്മിയയിൽ ആണ് അപകടം സംഭവിച്ചത്.മരിച്ചവരില്‍ അഞ്ചു പേര് ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.മൂന്ന് കാറുകളും ഡയന ലോറിയും തമ്മില്‍ കൂട്ടിയിടിചാണ് അപകടം ഉണ്ടായത്.റിയാദ് കിംഗ് ഫഹദ് സിറ്റിയിലെ ഓങ്കോളജി ഡോക്ടറായ ജാഹിം അല്ശബ്ഹിയും കുടുംബാംഗങ്ങളാണ് മരിച്ച ഒരേ കുടുംബാംഗങ്ങള്‍.മറ്റു രണ്ടു കാറുകളിലുണ്ടായിരുന്ന എട്ടു പേരും മരിച്ചവരില്‍ ഉള്‍പ്പെടും.
![]()
