റിയാദ് : സൗദി അറേബ്യയിലേക്കുള്ള മുഴുവൻ തൊഴിൽ വിസയ്ക്കും ജനുവരി 15 മുതൽ ബയോ മെട്രിക്ക് നിർബന്ധമാക്കി കൊണ്ടുള്ള സർക്കുലർ മുംബൈയിലെ സൗദി കോൺസുലേറ്റ് ട്രാവൽ ഏജന്റമാർക്ക് നൽകി. നിലവിൽ വർക്ക് വിസക്ക് നേരിട്ട് സ്റ്റാമ്പിങ് മതിയായിരുന്നു. പുതിയ സർക്കുലർ പ്രകാരം അപേക്ഷകന്റെ മുഴുവൻ വിവരങ്ങളും അപ്ലോഡ് ചെയ്തു ബയോമെട്രിക് രെജിസ്ട്രേഷനായി അപ്പോയ്ന്റ്മെന്റിനായി കൈമാറണം.
![]()
