റിയാദ്: ഇലക്ട്രിക്കൽ ജോലിക്കിടെ ഷോർട്ട് സർക്യൂട്ട് മൂലം തീപ്പൊള്ളലെറ്റ് റിയാദ് കിംഗ് സൗദ് മെഡി സിറ്റിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു .ആലപ്പുഴ ഹരിപ്പാട് മഹാദേവിക്കാട് പാണ്ട്യാലയിൽ പടീറ്റതിൽ രവീന്ദ്രൻ- ജഗദമ്മ ദമ്പതികളുടെ മകൻ റിജിൽ രവീന്ദ്രൻ (28) ആണ് മരിച്ചത്.കഴിഞ്ഞ ഡിസംബർ ഡിസംബർ 11ന് റിയാദിൽനിന്ന് 767 കിലോമീറ്ററകലെ റഫ്ഹ പട്ടണത്തിൽ ജോലിക്കിടയിലായിരുന്നു അപകടം.ശരീരം എഴുപതു ശതമാനത്തോളം തീപൊള്ളലേറ്റ റിജിലിനെ ആദ്യം റഫ്ഹ ജനറൽ ആശുപത്രിയിലും പിന്നീട് എയർ ആംബുലൻസ് മാർഗ്ഗം റിയാദ് ശുമൈസി ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.ഒരു വര്ഷം മുമ്പായിരുന്നു സൗദിയിൽ എത്തിയത്.അവിവാഹിതനാണ്.ഒരു സഹോദരനുണ്ട് .
അപകടം ഉണ്ടായ സമയം മുതൽ കൂടെ പരിചരിക്കാനുണ്ടായിരുന്നത് തിരുവനന്തപുരം കിളിമാനൂർ സ്വദേശി അഖിലിന് ഇത് വരെ താമസ സൗകര്യമൊരുക്കിയ ഒ ഐ സി സി എറണാകുളം ജില്ലാ പ്രസിഡന്റ് മാത്യു ജോസഫിനൊപ്പം മൃതദേഹം നാട്ടിലെത്തിക്കാൻ ഉള്ള നടപടി ക്രമങ്ങളുമായി ഒ ഐ സി സി എറണാകുളം ജില്ലാ ജീവകാരുണ്യ വിഭാഗം കൺവീനർ ഷിജോ ചാക്കോ രംഗത്തുണ്ട്.
![]()
