ആലപ്പുഴ : സൗഹൃദങ്ങളെ ചേർത്ത് പിടിക്കലിന്റെ മൂന്നര പതിറ്റാണ്ട് തിളക്കവുമായി “അങ്കണം 88 ” ഒത്തു ചേരൽ.
മുപ്പത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് കായംകുളം എം എസ് എം ഹൈസ്കൂളിലെ 1988 എസ് എസ് എൽ സി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ “അങ്കണം 88 “ന്റെ ഔദ്യോഗിക ഉദ്ഘാടനവും അദ്ധ്യാപകരെയും കൂട്ടായ്മയിലെ അംഗങ്ങളുടെ കുട്ടികളിൽ എസ് എസ് എൽ സി ,പ്ലസ് ടു ,ഡിഗ്രി തലങ്ങളിൽ ഉന്നത വിജയം നേടിയവരെയും ആദരിക്കൽ ചടങ്ങും നടന്നു.
പ്രസിഡന്റ് തയ്യിൽ റഷീദിന്റ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിസാർ ഇദ്രീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. നിർവ്വാഹക സമിതി അംഗം വൈ സലിം ആമുഖ പ്രഭാഷണം നടത്തി. പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ട്രഷറർ പി ഷിബു അവതരിപ്പിച്ചു.
കായംകുളം നഗരസഭ ചെയർപേഴ്സൺ ശശി കല ഉത്ഘാടനം നിർവ്വഹിച്ചു.88 കാലഘട്ടത്തിലുള്ള അധ്യാപകരെ ആദരിക്കൽ ചടങ്ങ് കൂട്ടായ്മ അംഗവും മലപ്പുറം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി യുമായ ടി മനോജ് ഉത്ഘാടനം ചെയ്തു.മുഖ്യ പ്രഭാഷണം നടത്തിയ സ്കൂൾ മാനേജരും എം എസ് എം ട്രസ്റ്റ് ഗവേർണിംഗ് ബോഡി ചെയർമാനുമായ പി എ ഹിലാൽ ബാബുവിനെ ഭാരവാഹികൾ പൊന്നാട അണിയിച്ചു ആദരവ് നൽകി.വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ കൂട്ടായ്മ അംഗങ്ങൾ സമ്മാനിച്ചു. റിയാസ് നൈനാരത്ത് ( സി ഡി നെറ്റ് ഡയറക്ടർ ),പി ടി എ പ്രസിഡന്റ് സുധീർ ഫർസാന,ഷാനവാസ് മംഗല്ല്യ,ബി എം റഷീദ്,ഐ.കൊച്ചു മോൻ, നിസാർ മൂന്ന് പുരയ്ക്കൽ, അഷ്റഫ് നിലയ്ക്കൽ,ഷുക്കൂർ പുളിമൂട്ടിൽ, സുരേഷ്, നിസാം മുഹമ്മദ്, ബിജു ബാലൻ എന്നിവർ ആശംസകൾ അറിയിച്ചു.
സെക്രട്ടറി ഷാജു.പി. എ സ്വാഗതവും രാജൻ കണ്ണംമ്പള്ളിൽ നന്ദിയും പറഞ്ഞു.

പരിപാടിക്ക് ഷാനവാസ് മംഗല്യ ,നൗഫൽ വേലിയിൽ,മുഹമ്മദ് അഷ്റഫ്, ബിജു എരുവ, നെജി പഴകുളം ,നിസാം പഠിപ്പുരക്കൽ,നവാസ് മുണ്ടകത്തിൽ ,കരുവിൽ നിസാർ
നൗഷാദ് ഐക്യ ജംഗ് ഷൻ,പി സി ലത്തീഫ്,ഹംസത്ത്,ജമാൽ,നൗഷാദ് കൊറ്റുകുളങ്ങര ,റാഷിദ് ,ഷരീഫ് അഹ്മദ് കബീർ,സുരേഷ്,മോഹൻ,നിസാം കളിയിക്കൽ,ഷാജി ,സലിം ,ജബ്ബാർ കുട്ടി,നിസാർ ,നൗഷാദ് കൊച്ചുവീട്ടിൽ,ഷാജി,ഷുക്കൂർ പുളിമൂട്ടിൽ,ഷാജഹാൻ മാണിക്കം,താജുദ്ധീൻ എന്നിവർ നേതൃത്വം കൊടുത്തു.അംഗങ്ങളുടെയും കുടുംബങ്ങളുടെയും കലാപരിപാടികൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് മാറ്റ് കൂട്ടി.
![]()
