അഞ്ചു രാപ്പകലുകൾ കലയുടെ വിസ്മയം തീർത്തു കൊല്ലത്ത് നടക്കുന്ന 62-ാമത് സ്കൂൾ കലോത്സവത്തിൽ കൂടുതൽ പോയിന്റുകൾ നേടി കണ്ണൂർ സ്വർണ്ണ കിരീടം നേടി.വാശിയേറിയ മത്സരത്തിൽ ഇഞ്ചോട് ഇഞ്ചു പൊരുതി തൊട്ടു പിറകിൽ കോഴിക്കോടും.ഫോട്ടോ ഫിനിഷിംഗിലേക്ക് എന്ന പോലെ ഓരോ നിമിഷവും പോയിന്റ് നില മാറി മറിയുകയായിരുന്നു.ഉച്ച വരെ കോഴിക്കോട് ആയിരുന്നു മുന്നിൽ.എന്നാൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ മത്സരത്തിലേക്ക് കടന്നപ്പോൾ കണ്ണൂർ കുതിച്ചു കയറുകയായിരുന്നു.കപ്പ് കോഴിക്കോട് നില നിർത്താൻ പരമാവധി .നാലാം തവണയാണ് സ്വർണ്ണ കപ്പിൽ കണ്ണൂർ മുത്തമിടുന്നത്.
പോയിന്റ് നില
കണ്ണൂർ 952
കോഴിക്കോട് 949
പാലക്കാട് 938
തൃശൂർ 925
മലപ്പുറം 913
കൊല്ലം 910
എറണാകുളം 899
തിരുവനന്തപുരം 870
ആലപ്പുഴ 852
കാസർകോട് 846
കോട്ടയം 837
വയനാട് 818
പത്തനംതിട്ട 774
ഇടുക്കി 730
![]()
