ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപം നടത്തിയ മന്ത്രിമാർക്കെതിരെ നടപടിയെടുത്ത് മാലദ്വീപ് സർക്കാർ. ഗതാഗത സിവിൽ മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി ഹസൻ സിഹാൻ, യൂത്ത് എംപവർമെന്റ്, ഇൻഫർമേഷൻ ആൻഡ് ആർട്സ് ഡെപ്യൂട്ടി മന്ത്രി മറിയം ഷിയുന, മൽഷ എന്നി മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്താണ് നടപടിയെടുത്തത്.
ലക്ഷദ്വീപിനെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തി ഇന്ത്യ മാലദ്വീപിൽ നിന്ന് ശ്രദ്ധ മാറ്റുകയാണെന്ന മന്ത്രി അബ്ദുല്ല മഹ്സൂം മജീദിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് തുടക്കം. പിന്നാലെ, മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് മന്ത്രി മറിയം ഷിയുനയും രംഗത്തെത്തി. നരേന്ദ്ര മോദിയെ ‘കോമാളി’യെന്നും ‘ഇസ്രായേലിന്റെ പാവ’യെന്നും വിളിച്ചായിരുന്നു അധിക്ഷേപം.
പ്രധാനമന്ത്രിയുടെ ലക്ഷ ദ്വീപ് സന്ദര്‍ശനത്തിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൊന്നിനെ തുടർന്നാണ് # boycottMaldives എന്ന ഹാഷ് ടാഗ് ട്രെൻഡായി മാറി.ട്രന്റിലേക്ക് നയിച്ചതിനു കാരണമായ വിമർശനത്തെ തുടർന്നാണ് മന്ത്രിമാരെ സസ്പെൻഡ് ചെയ്തത്.
![]()
