കൊച്ചി: എറണാകുളം കാലടിയിൽ ലഹരി വസ്തുക്കളുമായി വ്ളോഗർ പിടിയിൽ.കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണ(28)യെയാണ് എക്സൈസ് സംഘം പിടികൂടിയത്.കാലടി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസും സംഘവുമാണ് പ്രതിയെ പിടികൂടിയത്.കോളജ് വിദ്യാർത്ഥികൾക്കിടയിൽ സിന്തറ്റിക് ലഹരി മരുന്ന് ഉൾപ്പെടെ എത്തിച്ചു വിൽപന നടത്തിവരികയാരുന്നു പ്രതിയെന്നു പോലീസ് പറഞ്ഞു.പ്രിവന്റീവ് ഓഫിസർ ടി.വി ജോൺസൻ, സിവിൽ എക്സൈസ് ഓഫിസർ രജിത്ത് ആർ നായർ, വനിത സിവിൽ എക്സൈസ് ഓഫീസർ തസിയ കെ.എം, സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
![]()
