റിയാദ്: റിയാദിലെ കലാസാംസ്കാരിക കൂട്ടായ്മയായ റിയാദ് ടാക്കീസ് ഹരീഖ് സന്ദർശിച്ചു. ഹരീഖിൽ നടക്കുന്ന ഓറഞ്ചു ഫെസ്റ്റ് കാണുന്നതിനാണ് 60 പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച ഹരീഖ് സന്ദർശിച്ചത്. കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരുടെ യാത്രക്ക് റിയാദ് ടാക്കീസ് രക്ഷാധികാരി അലി ആലുവ നേതൃത്വം നൽകി. ഓറഞ്ചു വിളവെടുക്കുന്ന കൃഷിയിടങ്ങളും ഫെസ്റ്റ് നടക്കുന്ന പവലിയനും സംഘം സന്ദർശിച്ചു. ഷൈജു പച്ച, നവാസ് ഓപ്പീസ്, ഷഫീഖ് പാറയിൽ ഷമീർ കല്ലിങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി. തുടർച്ചയായി എല്ലാവർഷവും റിയാദ് ടാക്കീസ് ഹരീഖ് സന്ദർശിക്കാറുണ്ട്. ഈ മാസം 13 വരെയാണ് ഓറഞ്ചു ഫെസ്റ്റ് നടക്കുന്നത്. ഹരീഖ് മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലാണ് വർഷംതോറും ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
![]()
